|    Jul 27 Thu, 2017 8:20 am
Home   >  News now   >  

ബി കെ ബന്‍സാലിന് പ്രത്യേകകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

Published : 20th July 2016 | Posted By: sdq

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ്‌ചെയ്ത കമ്പനികാര്യ ഡയറക്ടര്‍ ജനറല്‍ ബി കെ ബന്‍സാലിന് പ്രത്യേകകോടതി രണ്ടുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച ആത്മഹത്യ ചെയ്ത അദ്ദേഹത്തിന്റെ ഭാര്യയുടേയും മകളുടേയും അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനാണു ജാമ്യം അനുവദിച്ചത്. സ്‌പെഷ്യല്‍ സിബിഐ ജഡ്ജി ഗുര്‍ദീപ് സിങ് ആണ് ഈമാസം 22 വരെ ബന്‍സാലെക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. കൊലപാതകം പോലെയുള്ള കുറ്റകൃത്യമല്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ പ്രതിയുടെ അറസ്റ്റ് അനിവാര്യമാണോ എന്ന് സിബിഐ പുനരാലോചന നടത്തണമെന്നും ജഡ്ജി പറഞ്ഞു. ഭാര്യയുടേയും മകളുടേയും അന്ത്യകര്‍മ്മങ്ങള്‍ക്ക് ബന്‍സാലിന്റെ സാന്നിധ്യം ആവശ്യമാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ഉമ കതാരിയയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ബന്‍സാലിനെ ഔഷധ നിര്‍മാണ കമ്പനിയില്‍ നിന്നു കൈക്കൂലി വാങ്ങിയതിനാണ് ഈമാസം 16ന് സിബിഐ അറസ്റ്റ്‌ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക