|    Oct 19 Fri, 2018 3:18 am
FLASH NEWS

ബി എ രാജാകൃഷ്ണന്റെ മരണം സാംസ്‌കാരിക രംഗത്തിന് തീരാ നഷ്്ടം

Published : 20th September 2017 | Posted By: fsq

 

കൊല്ലം: കേരള ശബ്ദം മാനേജിങ് എഡിറ്റര്‍ ഡോ. ബി എ രാജാകൃഷ്ണന്റെ  മരണം സാംസ്‌കാരിക കൊല്ലത്തിന് തീരാ നഷ്്ടമായി. കൊല്ലത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു ഡോ. ബി എ രാജാകൃഷണന്‍. പരിശ്രമശാലിയായ വ്യവസായിയും സാമൂഹികബോധമുള്ള പത്രപ്രവര്‍ത്തകനും സാഹിത്യസ്‌നേഹിയും ചലച്ചിത്രനിര്‍മാതാവായും അദ്ദേഹം തിളങ്ങി. കൊല്ലത്തിന്റെ വികസനത്തിനായി അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. കൊല്ലം നഗരത്തില്‍ ഒരു മെ—ഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനായി അദ്ദേഹം പ്രയത്‌നിച്ചു. കൊല്ലം തോടും അഷ്ടമുടി കായലും മാലിന്യമുക്തമാക്കുന്നതിനായി നടന്ന എല്ലാ സമര പരിപാടികളിലും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. അതോടൊപ്പം തന്നെ സാംസ്‌കാരിക പരിപാടികളിലും നിറ സാന്നിധ്യമായിരുന്നു. കൊല്ലത്തിന്റെ സമഗ്ര വികസനത്തിനായി നടത്തിയ ചര്‍ച്ചകളിലും സെിനാറുകളിലും പൊതു നന്മ ലക്ഷ്യമാക്കി അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ നിരവധി നേതാക്കളാണ് അനുശോചനവുമായി രംഗത്ത് വന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss