|    Jan 23 Mon, 2017 12:08 pm
FLASH NEWS

ബി.എം.ഡബ്ല്യുവിന് മെഴ്‌സിഡസ് ബെന്‍സിന്റെ അഭിനന്ദനം

Published : 7th March 2016 | Posted By: sdq

Mercedes_Benz
മ്യൂണിച്ച്: വാഹന നിര്‍മ്മാണ രംഗത്തെ ബദ്ധവൈരികളായ മെഴ്‌സിഡസ് ബെന്‍സും ബി.എം.ഡബ്ല്യുവും തമ്മില്‍ മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങില്‍ പുറത്തുവന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ആഡംബര കാര്‍നിര്‍മ്മാണ കമ്പനികള്‍ തമ്മിലുള്ള വൈര്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കേള്‍ക്കുന്ന പ്രധാന പേരുകളാണ് ബി.എം.ഡബ്ല്യ, മെഴ്‌സിഡസ് ബെന്‍സ്, ഓഡി എന്നവ.
എന്നാല്‍, ഈ എല്ലാ നിര്‍മ്മാതാക്കളും പരസ്പരം ആദരവ് കാത്തുസൂക്ഷിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. പരസ്പരം സാഹോദര്യവും ആദരവും പങ്കിടുന്ന സമ്പന്നമായ ചരിത്രമാരാണ് ഈ അതികായന്‍മാര്‍ക്കുള്ളത്.
ഈ വര്‍െഷം 100ആം വാര്‍ഷികം ആഘോഷിക്കുന്ന ബി.എം.ഡബ്ല്യുവിന് മെര്‍സിഡസ് ബെന്‍സ് മ്യൂസിയം അതിന്റെ അഭിനന്ദനങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചു. കൂടാതെ, മാര്‍ച്ച് 8,13 തിയ്യതികളില്‍ ഒരുതരത്തിലുള്ള അഡ്മിഷന്‍ ഫീസും കൂടാതെ തങ്ങളുടെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ബി.എം.ഡബ്ല്യുവിലെ ജീവനക്കാരെ ക്ഷണിച്ചിരിക്കുകയാണ് മെര്‍സിഡസ് ബെന്‍സ്.
മെഴ്‌സിഡസ് ബെന്‍സിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന  ദക്ഷിണ ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടിലാണ് മ്യൂസിയം.
ആഗോള പ്രശസ്ത കമ്പനിയായ ബി.എം.ഡബ്ല്യുവിനെ അതിന്റെ നൂറാം വാര്‍ഷികത്തില്‍ ഞങ്ങള്‍ ഊഷ്മളമായി അഭിനന്ദിക്കുന്നു. ഓട്ടോമൊബൈല്‍ രംഗത്തെ പൂര്‍ണചരിത്രമുള്ള മെഴ്‌സിഡസ് ബെന്‍സിന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ബി.എം.ഡബ്ല്യുവിന്റെ എല്ലാജീവനക്കാരെയും ഞങ്ങള്‍ ക്ഷണിക്കുന്നുവെന്നായിരുന്നു മെര്‍സിഡസ് ബെന്‍സ് പ്രസ്സ് ആന്റ് മാര്‍ക്കറ്റിങ് തലവന്‍ റാള്‍ഫ് ഗ്ലാസര്‍ വ്യക്തമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 308 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക