|    Apr 24 Mon, 2017 10:31 pm
FLASH NEWS

ബിഹാറുകാരന്റെ മരണം: കര്‍ണാടക സ്വദേശി അറസ്റ്റില്‍

Published : 28th November 2016 | Posted By: SMR

പെരുമ്പിലാവ്: കൊരട്ടിക്കരയില്‍ ബിഹാര്‍ സ്വദേശിയെ കൊലപെടുത്തിയ കേസിലെ പ്രതിയെ കുന്നംകുളം പോലിസ് അറസ്റ്റ്‌ചെയ്തു.  കര്‍ണാടക സ്വദേശി നജീബ് പാഷ ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കുന്നംകുളം സിഐ രാജേഷ് കെ മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുന്‍പ് കൊരട്ടിക്കര അമ്പലത്തിന് പുറകിലുള്ള സ്വകാര്യ പറമ്പിലെ കുളത്തിലാണ് ബിഹാര്‍ സ്വദേശിയായ അബ്ദുല്‍ സത്താറിന്റെ മൃതദേഹം കണ്ടെത്തിയത്.  മദ്യപിച്ച് കാല്‍തെറ്റി വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.  ശ്വാസംമുട്ടിയുള്ള മരണമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍  രാത്രിയില്‍ മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് കണ്ടെത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day