|    Oct 21 Sat, 2017 4:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബിഹാറില്‍ 97കാരന്‍ എംഎ പരീക്ഷ എഴുതി

Published : 24th April 2016 | Posted By: SMR

97

പട്‌ന: ബിഹാറിലെ നാളന്ദ ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍ 97കാരന്‍ എംഎ പരീക്ഷയെഴുതി. രാജ്കുമാര്‍ വൈശ്യയാണ് എംഎ ഇക്കണോമിക്‌സ് പാര്‍ട്ട് ഒന്ന് പരീക്ഷ ശനിയാഴ്ച എഴുതിയത്. 23 ഷീറ്റ് കടലാസുകളാണ് ഇദ്ദേഹം പരീക്ഷയെഴുതാന്‍ ഉപയോഗിച്ചത്. തന്റെ ചെറുമക്കളെക്കാള്‍ പ്രായം കുറഞ്ഞവരുമൊത്താണ് വൈശ്യ മൂന്നു മണിക്കൂര്‍ പരീക്ഷയെഴുതിയതെന്ന് അധികൃതര്‍ പറഞ്ഞു.
കൊടുംചൂടില്‍ ആളുകള്‍ പുറത്തിറങ്ങാത്ത കാലാവസ്ഥയില്‍ അതൊന്നും ഗൗനിക്കാതെ പരീക്ഷയെഴുതാനെത്തിയ വയോധികന്‍ അധികൃതര്‍ക്കു വിസ്മയമായി. 1920 ഏപ്രില്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ ബറേലി പട്ടണത്തിലാണ് വൈശ്യ ജനിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജനറല്‍ മാനേജരായിരിക്കെ 1980ല്‍ വിരമിച്ചു. 1938ല്‍ ബിരുദമെടുത്തിരുന്നു. ആഗ്ര സര്‍വകലാശാലയില്‍ നിന്നാണ് ഇദ്ദേഹം ബിരുദമെടുത്തത്. 1940ല്‍ നിയമ ബിരുദവും നേടി. കുടുംബത്തിന്റെ ഉത്തരവാദിത്തം വര്‍ധിച്ചതിനാല്‍ മാസ്റ്റര്‍ ഡിഗ്രി എടുക്കാന്‍ കഴിഞ്ഞില്ല.
70 വയസ്സുള്ള മകന്‍ സന്തോഷ്‌കുമാറിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക