|    Feb 25 Sun, 2018 7:23 am
Home   >  Todays Paper  >  page 7  >  

ബിഹാറില്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യച്ചങ്ങല

Published : 22nd January 2017 | Posted By: fsq

 

പട്‌ന: ബിഹാറില്‍ മദ്യനിരോധനത്തെ അനുകൂലിച്ച് ലോകത്തെ ഏറ്റവും വലിയ മനുഷ്യച്ചങ്ങല തീര്‍ത്തു. മുഖ്യമന്ത്രി നിതീഷ്‌കുമാറും കക്ഷിഭേദമെന്യേ രാഷ്ട്രീയ നേതാക്കളുമടക്കം രണ്ടു കോടി ജനങ്ങള്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. 45 മിനിറ്റ് നീണ്ട മനുഷ്യച്ചങ്ങല ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയില്‍ മുഖ്യമന്ത്രി, നിറമുള്ള ബലൂണുകള്‍ പറത്തിക്കൊണ്ടാണ് ആരംഭിച്ചത്. ഉച്ചയ്ക്കു ശേഷം 12.15ന് ആരംഭിച്ച മനുഷ്യച്ചങ്ങല ഒരു മണിക്ക് അവസാനിച്ചു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ അവദേഷ് നാരായണ്‍ സിങ്, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ അശോക് ചൗധരി, എന്‍സിപി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി നേതാക്കളും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. ഗാന്ധി മൈതാനിയില്‍ നിതീഷും ലാലുവും മറ്റും ബിഹാറിന്റെ ഭൂപടത്തിന്റെ മാതൃകയിലാണ് ചങ്ങല തീര്‍ത്തത്.11,292 കിലോമീറ്റര്‍ നീളത്തിലായിരുന്നു മനുഷ്യച്ചങ്ങല. ഇതൊരു റെക്കോഡാണ്. 2004ല്‍ ബംഗ്ലാദേശില്‍ തീര്‍ത്ത 1050 കിലോമീറ്റര്‍ മനുഷ്യച്ചങ്ങലയുടെ റെക്കോഡാണ് ബിഹാറില്‍ ഭേദിച്ചിരിക്കുന്നത്. മദ്യത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ കക്ഷികളും പൗരന്മാരും ഒന്നിക്കണമെന്ന് ലാലു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനമാണ്. ബിഹാറിലെ ജനങ്ങളുടെ ഐക്യത്തിന്റെ പ്രതീകമായി മനുഷ്യച്ചങ്ങല. മനുഷ്യച്ചങ്ങല വിജയിച്ചതില്‍ നിതീഷ് ജനങ്ങള്‍ക്കു നന്ദി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss