|    Oct 21 Sat, 2017 10:41 am
Home   >  News now   >  

ബിഹാറില്‍ മിന്നലേറ്റ് 57 മരണം

Published : 22nd June 2016 | Posted By: sdq

 

ബിഹാറിലെ വിവിധ ജില്ലകളിലായി മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 57ആയി. കഴിഞ്ഞ 24മണിക്കൂറുള്ളിലാണ് സംഭവം.
25ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. പാട്‌നയില്‍ മാത്രം നാലു പേര്‍ മരിച്ചു. നളന്ദ, ഔറംഗാബാദ്, റോത്തസ്,കൈമൂര്‍, പൂര്‍ണിയ, ഭഗല്‍പൂര്‍, സമസ്തിപൂര്‍,  ജില്ലകളിലാണ് മരണം ഏറെയും നടന്നത്. രണ്ടു ദിവസമായി കനത്ത മഴയാണ് സംസ്ഥാനത്ത് നടന്നത്.
അതിനിടെ, ഉത്തര്‍പ്രേദിശില്‍ ഇടി മിന്നലേറ്റ് 25പേര്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 2500ഓളം പേരാണ് മരിച്ചതെന്നാണ് കണക്ക്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക