|    Oct 18 Thu, 2018 2:08 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ പങ്കജ് മിശ്രയ്ക്കു വെടിയേറ്റു

Published : 8th September 2017 | Posted By: fsq

പട്‌ന: ബിഹാറിലെ അല്‍വാര്‍ ജില്ലയില്‍ അക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന് ഗുരുതര പരിക്ക്. രാഷ്ട്രീയ സഹാറ ഹിന്ദി ദിനപത്രം ലേഖകന്‍ പങ്കജ് മിശ്രയാണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേഹത്തെ പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്കു നേരെ നടന്ന ആക്രമണത്തിന് ബിഹാറിലെ ഭരണകക്ഷിയായ ജെഡിയു നേതാവുമായി ബന്ധമുണ്ടെന്ന് മിശ്ര ആരോപിച്ചു. അക്രമികളില്‍ ഒരാളായ കുന്ദന്‍ മഹാതൊയെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളി അംബികാ മഹാതൊയെ പിടികൂടാന്‍ ശ്രമം തുടരുകയാണ്. ബാങ്കില്‍ നിക്ഷേപിക്കാന്‍ ഒരു ലക്ഷം രൂപയുമായി പോവുമ്പോഴാണ് മിശ്രയ്ക്കു വെടിയേറ്റത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. കുര്‍ത്ത മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജെഡിയു നിയമസഭാംഗം സത്യദേവ് സിങുമായി അടുപ്പമുള്ളവരാണ് അക്രമികളെന്ന് മിശ്ര പറഞ്ഞു. സിങിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് ആനന്ദ് കുമാര്‍ വര്‍മയുടെ മകനാണ് അറസ്റ്റിലായ കുന്തന്‍ മഹാതൊ. കുന്തന്‍ മഹാതൊയ്‌ക്കെതിരേ താന്‍ നിരവധി തവണ പത്രത്തില്‍ എഴുതിയിരുന്നുവെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നും മിശ്ര പറഞ്ഞു. ആനന്ദ് കുമാര്‍ വര്‍മ തന്റെ ഓഫിസ് ജീവനക്കാരനാണെന്നു സമ്മതിച്ച സിങ്, നിയമം അതിന്റെ വഴിക്ക് പോവുമെന്ന് വ്യക്തമാക്കി. അതേസമയം, മിശ്രയുടെ ലക്ഷം രൂപ അക്രമികള്‍ കവര്‍ന്നതായി പിടിഐ വാര്‍ത്തയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ബംഗളൂരുവിലെ വസതിയില്‍ വെടിവച്ചുകൊന്നതിന് തൊട്ടുപിന്നാലെയാണ് ബിഹാറിലെ അക്രമം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss