|    May 23 Tue, 2017 6:34 am
FLASH NEWS

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

Published : 14th May 2016 | Posted By: SMR

പട്‌ന: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് വെടിയേറ്റു മരിച്ചു. ബിഹാറിലെ സിവാന്‍ ജില്ലയില്‍ ബ്യൂറോ ചീഫ് ആയിരുന്ന രാജ്‌ദേവ് രഞ്ജനാ(42)ണു കൊല്ലപ്പെട്ടത്. സിവാന്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ഇന്നലെ വൈകീട്ടാണു സംഭവം. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ രാജ്‌ദേവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ അഞ്ചംഗസംഘമാണ് വെടിയുതിര്‍ത്തതെന്ന് പോലിസ് പറഞ്ഞു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ വ്യാഴാഴ്ച രാത്രി മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക ചാനലില്‍ ജോലിചെയ്തിരുന്ന അഖിലേഷ് പ്രതാപ് സിങാണ് മരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day