|    May 27 Sat, 2017 5:32 pm
FLASH NEWS

ബിഹാറില്‍ മദ്യദുരന്തം; 12 പേര്‍ മരിച്ചു

Published : 18th August 2016 | Posted By: SMR

ഗോപാല്‍ഗഞ്ച്: ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 12 പേര്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, മരണത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ബിഹാറില്‍ ഏപ്രില്‍ മുതല്‍ മദ്യനിരോധനം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് മരിച്ചവരില്‍ ചിലരുടെ ബന്ധുക്കള്‍ പറഞ്ഞുവെന്ന് ഗോപാല്‍ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍ കുമാര്‍ പറഞ്ഞു. എന്നാല്‍, വ്യാജമദ്യം കഴിച്ചിട്ടില്ലെന്നാണ് മരിച്ച മറ്റു ചിലരുടെ ബന്ധുക്കള്‍ രേഖാമൂലം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day