|    Jan 21 Sat, 2017 7:53 am
FLASH NEWS

ബിഹാറില്‍ ദലിതുകളെ മൂത്രം കുടിപ്പിച്ചു

Published : 24th July 2016 | Posted By: SMR

മുസഫര്‍പൂര്‍: ബിഹാര്‍ മുസഫര്‍പൂര്‍ ജില്ലയിലെ ബാബുറാം ഗ്രാമത്തില്‍ മര്‍ദ്ദിച്ചവശരാക്കിയ രണ്ടു ദലിത് യുവാക്കളെ ആള്‍ക്കൂട്ടം മൂത്രം കുടിപ്പിച്ചു. മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ചാണു പീഡനം. രാജീവ് കുമാര്‍ പാസ്വാന്‍, സുഹൃത്ത് മുന്നാ പാസ്വാന്‍ എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. ഇവരിലൊരാളുടെ മാതാവിന്റെ പരാതിയില്‍ പോലിസ് 11 പേര്‍ക്കെതിരേ കേസെടുത്തു. പ്രതികളില്‍ പഞ്ചായത്ത് മെംബറുടെ ഭര്‍ത്താവും ഉള്‍പ്പെടുന്നു. അതേസമയം, യുവാക്കള്‍ക്കു മര്‍ദ്ദനമേറ്റതു സ്ഥിരീകരിച്ച പോലിസ്, മൂത്രം കുടിപ്പിച്ചെന്ന ആരോപണം തെളിഞ്ഞിട്ടില്ലെന്നു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക