|    May 24 Wed, 2017 9:20 pm
FLASH NEWS

ബിഹാറില്‍ എ.ഐ.എം.ഐ.എം. ആറ് സീറ്റില്‍ മല്‍സരിക്കും

Published : 6th October 2015 | Posted By: RKN

ഹൈദരാബാദ്: ലോക്‌സഭാംഗം അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(എ.ഐ.എം. ഐ. എം) ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റില്‍ ജനവധി തേടും. ആറു സ്ഥാനാര്‍ഥികളുടെയും പേര് ഉവൈസി പ്രഖ്യാപിച്ചു.

ബിഹാറിലെ സീമാഞ്ചല്‍ മേഖലയില്‍ മല്‍സരിക്കുമെന്ന് നേരത്തേ പാര്‍ട്ടി അറിയിച്ചിരുന്നു. 24 മണ്ഡലങ്ങളാണ് മേഖലയിലുള്ളതെങ്കിലും ജയസാധ്യതയുള്ള ആറെണ്ണത്തില്‍ മാത്രമേ മല്‍സരിക്കുന്നുള്ളൂവെന്ന് ഉവൈസി പറഞ്ഞു. പാര്‍ട്ടിയുടെ ബിഹാര്‍ അധ്യക്ഷന്‍ അക്്തറുല്‍ ഈമാ ന്‍, കോച്ച ദമാന്‍ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. കിഷന്‍ഗഞ്ചില്‍ തസീറുദ്ദീന്‍, റാണിഗഞ്ചില്‍ അമിത് പാസ്വാന്‍, ബയ്‌സിയി ല്‍ ഗുലാം സര്‍വാര്‍, അമൗറില്‍ നവാസിഷ് ആലം, ബല്‍റാംപൂരില്‍ മുഹമ്മദ് ആദില്‍ എന്നിവരാണ് മല്‍സരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day