|    Aug 17 Fri, 2018 12:45 pm
FLASH NEWS
Home   >  News now   >  

ബിഹാറില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

Published : 5th September 2017 | Posted By: G.A.G

പാറ്റ്‌ന : ബീഹാറിലെ പാറ്റ്‌നയില്‍ ബിജെപി നേതാവിന്റേതുള്‍പ്പടെയുള്ള അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഘര്‍ഷത്തില്‍ പോലീസുകാരുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പൊലീസ് ജീപ്പിനും ജെസിബികള്‍ക്കും അക്രമികള്‍ തീയിട്ടു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് അന്‍പതോളം തവണ വെടിവച്ചതായാണ് റിപ്പോര്‍ട്ട്.
പാറ്റ്‌നയിലെ രാജിവ് നഗറില്‍ സംസ്ഥാന ഹൗസിങ് ബോര്‍ഡ് ഏറ്റെടുത്ത സ്ഥലത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബിജെപിയുടെ ഒരു പ്രാദേശിക നേതാവിന്റെ അനധികൃതകെട്ടിടം പൊളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോലീസിനും കയ്യേറ്റമൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും എതിരെ കല്ലേറ് നടത്തിയ ആള്‍ക്കൂട്ടം ജെസിബിയും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss