|    May 23 Tue, 2017 10:42 am
FLASH NEWS

ബിഹാര്‍ സ്വദേശി കുത്തേറ്റു മരിച്ച സംഭവം: പ്രതി അറസ്റ്റില്‍

Published : 16th September 2016 | Posted By: SMR

തിരുര്‍: ബീഹാറി സ്വദേശി താമസ സ്ഥലത്ത് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ബീഹാറിലെ ചെമ്പാരം ജില്ലക്കാരനായ ജിതേന്ദ്ര റാം(24)നെയാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11നാണ് പച്ചാട്ടിരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ പ്രതിയുടെ കൂടെ താമസിക്കുന്ന മുകേഷ് പാസ്വാന്‍ (24) കുത്തേറ്റു മരിച്ചത്. മറ്റു രണ്ടു പേരുള്‍പ്പെടേ നാലുപേരാണു ക്വാര്‍ട്ടേഴ്‌സില്‍ താമസം. പച്ചാട്ടിരിയിലെ പെയിന്റുകടയിലെ ജോലിക്കാരായിരുന്നു നാലു പേരും. ആഴ്ചയിലൊരിക്കല്‍ പെയിന്റു കടക്കാരന്‍ ഇവര്‍ക്ക് 2,000 രൂപ നല്‍കാറുണ്ട്. ഈ തുക നാലു പേരും ചേര്‍ന്ന് വീതിച്ചെടുക്കാറാണു പതിവ്. അന്നും പതിവു പോലെ പണം ലഭിച്ചപ്പോള്‍ അതില്‍ നിന്നു മുകേഷ് പാസ്വാന്‍ സിഗരറ്റു വാങ്ങിയതാണ് ജിതേന്ദ്ര റാമിനെ ചൊടിപ്പിച്ചത്. നാലുപേരും കൂടി റൂമില്‍ മദ്യപിച്ചിരിക്കെ ജിതേന്ദ്ര റാം ഇക്കാര്യം പറഞ്ഞ് മുകേഷ് പാസ്വാനുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ക്ഷുഭിതനായ ജിതേന്ദ്ര റാം മീശവെട്ടുന്ന ചെറിയ കത്രികയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ മുകേഷ് പാസ്വാനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
അവിടെ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴി മരണപ്പെടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലിസ് സമീപത്തെ ക്ഷേത്ര പരിസരത്തു നിന്നു കത്രിക കണ്ടെടുത്തു. തിരുന്നാവായ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day