|    Oct 23 Mon, 2017 6:24 am
Home   >  Todays Paper  >  Page 4  >  

ബിഹാര്‍ സ്വദേശിനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published : 5th August 2016 | Posted By: SMR

കാഞ്ഞങ്ങാട്: കേരളത്തില്‍നിന്ന് 21 അംഗ കുടുംബത്തെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ അറസ്റ്റിലായ യാസ്മിന്‍ അഹമ്മദിനെ ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജി മനോഹര്‍ കിണി ഉത്തരവിട്ടു.
ചോദ്യംചെയ്യാനായി യുവതിയെ മൂന്ന് ദിവസത്തേക്ക് പോലിസ്‌കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട്  അന്വേഷണസംഘം തലവന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ സുനില്‍ ബാബു നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍നിന്നു കാണാതായ അബ്ദുല്‍റാഷിദ്, ഭാര്യ ആയിഷ എന്ന സോണി സെബാസ്റ്റ്യന്‍, രണ്ടര വയസ്സുള്ള സാറ എന്നിവരുടെ തിരോധാനത്തെ തുടര്‍ന്ന് അബ്ദുല്‍റാഷിദിന്റെ പിതാവ് ടി പി അബ്ദുല്ല നല്‍കിയ പരാതിയിലാണ് ബിഹാര്‍ സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. റാഷിദിന്റെ ലാപ്‌ടോപ്പും എടിഎം കാര്‍ഡും കുറെ നാളുകളായി ഉപയോഗിച്ചുവരുന്നത് യാസ്മിനായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക