|    Nov 13 Tue, 2018 8:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിഹാര്‍ മുന്‍മന്ത്രിക്കെതിരേ ആയുധ നിയമപ്രകാരം കേസ്

Published : 20th August 2018 | Posted By: kasim kzm

ബെഗുസരായി: ബിഹാര്‍ മുന്‍ സാമൂഹികക്ഷേമ മന്ത്രി മഞ്ജു വര്‍മയ്ക്കും ഭര്‍ത്താവ് ചന്ദ്രശേഖറിനുമെതിരേ പോലിസ് ആയുധ നിയമപ്രകാരം കേസെടുത്തു. മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ലൈംഗികപീഡനവുമായി ബന്ധപ്പെട്ട കേസില്‍ മഞ്ജു വര്‍മയുടെ ബന്ധുവിന്റെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ 50 വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു.
വിവിധ തോക്കുകളിലെ ഉണ്ടകളാണ് കണ്ടെടുത്തതെന്ന് സിബിഐ അറിയിച്ചു.
അഭയകേന്ദ്രത്തിലെ ലൈംഗിക പീഡനവുമായി ചന്ദ്രശേഖര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മഞ്ജു വര്‍മ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss