|    Mar 27 Mon, 2017 4:27 pm
FLASH NEWS

ബിഹാര്‍: മദ്യ നിരോധനം റദ്ദാക്കിയ ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേ

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പട്‌ന ഹൈക്കോടതി നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. മദ്യ നിര്‍മാതാക്കളടക്കം ഹരജിയിലെ എതിര്‍ കക്ഷികള്‍ക്ക് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.
മദ്യ നിര്‍മാതാക്കളുടെയും മറ്റും ഹരജിയിലാണ് ബിഹാറില്‍ മദ്യവില്‍പനയും ഉപഭോഗവും നിരോധിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ബിഹാറിലെ നിതീഷ്‌കുമാര്‍ സര്‍ക്കാരിന്റെ നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ഇതിനെതിരേ ബിഹാര്‍ സര്‍ക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയില്‍ എട്ടാഴ്ചയ്ക്കു ശേഷം വാദം കേള്‍ക്കും. ഹൈക്കോടതി മദ്യ നിരോധനം റദ്ദാക്കിയെങ്കിലും ബിഹാര്‍ സര്‍ക്കാര്‍ ഗാന്ധിജയന്തി ദിനത്തില്‍ പുതിയ നിയമം കൊണ്ടുവന്നിരുന്നു.
ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. മദ്യവില്‍പനയും ഉപഭോഗവും നിരോധിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നും ഭരണഘടന പ്രകാരം മദ്യപിക്കുന്നത് പൗരന്റെ മൗലികാവകാശമാണോ എന്നും തീരുമാനിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്.
സപ്തംബര്‍ 30നാണ് ബിഹാര്‍ സര്‍ക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയത്. ബിഹാറില്‍ നാടന്‍ ചാരായമാണ് ആദ്യം നിരോധിച്ചത്. പിന്നീട് വിദേശമദ്യമടക്കം എല്ലാ മദ്യവും നിരോധിച്ചു. നിയമം കര്‍ക്കശമാക്കുകയും ചെയ്തിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day