|    Dec 18 Mon, 2017 10:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിഹാര്‍: മദ്യനിരോധന നിയമം കര്‍ശനമാക്കുന്നു

Published : 30th July 2016 | Posted By: SMR

പട്‌ന: മദ്യനിരോധനം കൂടുതല്‍ കര്‍ശനമാക്കി എക്‌സൈസ് ഭേദഗതി ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാന്‍ ബിഹാറിലെ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വീട്ടില്‍ മദ്യം കണ്ടെത്തിയാല്‍ ആ വീട്ടിലെ 18 വയസ്സിനു മുകളിലുള്ള എല്ലാ അംഗങ്ങളെയും ശിക്ഷിക്കുന്നതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഭേദഗതി ബില്ല് തയ്യാറാക്കിയത്. ബില്ലിന്റെ പകര്‍പ്പുകള്‍ അഭിപ്രായങ്ങള്‍ക്കു വേണ്ടി സഭയിലെ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബില്ലിന് നേരത്തെ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
മദ്യം ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിച്ച് ടിവി, സിനിമ തുടങ്ങിയ മാധ്യമങ്ങളില്‍ നേരിട്ടോ പരോക്ഷമായോ പരസ്യം നല്‍കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവോ 10 ലക്ഷം രൂപ പിഴയോ ശിക്ഷവിധിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മദ്യം വില്‍ക്കുന്നതിനോ കടത്തുന്നതിനോ ഒളിച്ചുവയ്ക്കുന്നതിനോ 18 വയസ്സില്‍ താഴെയുള്ളവരെയോ സ്ത്രീകളെയോ പ്രേരിപ്പിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവും തക്കതായ തെളിവില്ലാതെ റെയ്ഡിന്റെ പേരില്‍ പൊതുജനങ്ങള്‍ക്കെതിരേ കേസ്സെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ലക്ഷം രൂപയും തടവും ശിക്ഷ വിധിക്കാനും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഇതിനിടെ ബില്ലിലെ ശുപാര്‍ശകള്‍ക്കെതിരേ ബിജെപി രംഗത്തെത്തി. മദ്യം കണ്ടെത്തിയാല്‍ ആ വീട്ടിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളെയും ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബില്ല് തയ്യാറാക്കുന്നതിനു മുമ്പ് കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബിജെപി നേതാവ് സുശീര്‍കുമാര്‍ മോദി പറഞ്ഞു. ബില്ലിനെ എതിര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് സംപൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നു നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss