|    Mar 26 Sun, 2017 4:45 pm
FLASH NEWS

ബിഹാര്‍ മദ്യദുരന്തം: 15 പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 20th August 2016 | Posted By: SMR

പട്‌ന/ഗോപാല്‍ഗഞ്ച്: ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലുണ്ടായ വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് 15 പോലിസുകാരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. ഗോപാല്‍ഗഞ്ച്, ടൗണ്‍ പോലിസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലിസുകാരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. വിഷമദ്യം കഴിച്ച് 16 പേരാണു മരിച്ചത്.
ജോലിയില്‍ അനാസ്ഥ കാണിച്ചതിനാണ് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പോലിസ് സൂപ്രണ്ട് രവിരഞ്ജന്‍ കുമാര്‍ പറഞ്ഞു. ബിഹാറില്‍ ഏപ്രിലില്‍ മദ്യനിരോധനം നടപ്പായതിനു ശേഷം ആദ്യമായാണ് വ്യാജ മദ്യദുരന്തമുണ്ടായത്. ഗോപാല്‍ഗഞ്ച് ടൗണ്‍ പോലിസ് സ്‌റ്റേഷന്റെ ചുമതല സന്തോഷ്‌കുമാര്‍ എന്ന ഉദ്യോഗസ്ഥനു കൈമാറിയിട്ടുണ്ട്. വ്യാജമദ്യം കഴിച്ച് അവശനിലയിലായ നാലുപേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരുടെ കാഴ്ച നഷ്ടപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെയും രക്തത്തിന്റെയും സാംപിളുകള്‍ മുസഫര്‍നഗര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘത്തിനു കൈമാറിയെന്നു ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍കുമാര്‍ അറിയിച്ചു.
മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഏഴു പേരെ കൂടി പിടികിട്ടാനുണ്ട്. പുതിയ മദ്യനിയമമനുസരിച്ചു കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷ നല്‍കുമെന്നു മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക