|    May 27 Sat, 2017 7:25 pm
FLASH NEWS

ബിഹാര്‍ മദ്യദുരന്തം: മുഖ്യപ്രതി അറസ്റ്റില്‍

Published : 21st August 2016 | Posted By: SMR

പട്‌ന: ബിഹാറിലെ ഗോപാല്‍ഗഞ്ച് പട്ടണത്തില്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട 550 ലിറ്ററിലേറെ നാടന്‍ ചാരായം പോലിസ് പിടിച്ചെടുത്തു. അതേസമയം, ഗോപാല്‍ഗഞ്ചില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ലാല്‍ബബു പാസിയെ ഉത്തര്‍പ്രദേശിലെ ദേവരിയയില്‍ വച്ച് പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗോപാല്‍ഗഞ്ചില്‍ ജെസിബി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഭൂമി കിളച്ചാണ് പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിച്ച മദ്യം പിടിച്ചെടുത്തതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍കുമാര്‍ പറഞ്ഞു. മദ്യദുരന്തത്തിനു ശേഷം പാസി ദേവരിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മദ്യദുരന്തത്തില്‍ 16 പേരാണ് മരിച്ചത്. മദ്യനിരോധനം നിലവില്‍ വന്നിട്ടും മദ്യവില്‍പന തുടരുന്നുണ്ടെന്ന മാധ്യമ റിപോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ഗോപാല്‍ഗഞ്ചിലെ ഖജര്‍വാനി വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് കൂട്ട പിഴ ചുമത്തുന്ന കാര്യത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് എക്‌സൈസ് വകുപ്പിന്റെ അഭിപ്രായമാരാഞ്ഞു.
ഖജര്‍വാനിയില്‍ 56 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരില്‍ നാടന്‍ ചാരായം നിര്‍മിക്കുന്ന കുടുംബങ്ങളുടെ കണക്കെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. പുതിയ മദ്യനയത്തില്‍ നാട്ടുകാര്‍ക്ക് കൂട്ട പിഴ ചുമത്താന്‍ വകുപ്പുണ്ട്. നാടന്‍ ചാരായം സംബന്ധിച്ച വിവരങ്ങള്‍ക്ക് സ്ഥിരീകരണമുണ്ടെങ്കിലും നിയമലംഘകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് എക്‌സൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കെ പഥക് പറഞ്ഞു. അതിനിടെ പുതിയ എക്‌സൈസ് നിയമത്തെ മഥേപുര എംപിയും ജനാധികാര്‍ പാര്‍ട്ടി നേതാവുമായ രാജേഷ് രഞ്ജന്‍ എന്ന പപ്പുയാദവ് രൂക്ഷമായി വിമര്‍ശിച്ചു. എക്‌സൈസ് നിയമം കരിനിയമമാണ്. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day