|    Aug 21 Tue, 2018 9:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിഹാര്‍ ബന്ദ്; റെയില്‍-റോഡ് ഗതാഗതം സ്തംഭിച്ചു

Published : 3rd August 2018 | Posted By: kasim kzm

പട്‌ന: മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ലൈംഗിക പീഡനത്തിലും ദലിതുകള്‍ക്കെതിരായ അതിക്രമത്തിലും പ്രതിഷേധിച്ച് ഇടതുസംഘടനകള്‍ ആഹ്വാനം ചെയ്ത ബിഹാര്‍ ബന്ദ് നിരവധിയിടങ്ങളില്‍ റെയില്‍-റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. പട്‌നയില്‍ ബന്ദ് അനുകൂലികള്‍ പോലിസുമായി ഏറ്റുമുട്ടി. അവര്‍ കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. നിരവധി പൊതുവിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ബന്ദിന് ആര്‍ജെഡി, കോണ്‍ഗ്രസ്, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ലോക്താന്ത്രിക് ജനതാദള്‍ എന്നീ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുസാഫര്‍പൂരില്‍ അഭയകേന്ദ്രം നടത്തുന്ന ബ്രജേഷ് താക്കൂറിന്റെ വസതിക്കു മുമ്പില്‍ സിപിഐ(എംഎല്‍) പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അവരുടെ പ്രകടനം പിരിഞ്ഞുപോയ ശേഷമെത്തിയ ആര്‍ജെഡി പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. താക്കൂറിന് മുഖ്യമന്ത്രിയുടെ സംരക്ഷണമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss