|    Nov 19 Mon, 2018 11:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിഹാര്‍ എന്‍ഡിഎയില്‍ അതൃപ്തി പുകയുന്നു

Published : 10th November 2018 | Posted By: kasim kzm

പട്‌ന: ബിഹാര്‍ എന്‍ഡിഎയില്‍ അതൃപ്തി പുകയുന്നു. 2014ലെ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ച അത്രയും സീറ്റുകള്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് ലഭിക്കണമെന്ന് ഘടകകക്ഷികളായ എല്‍ജെപിയും ആര്‍എല്‍എസ്പിയും വ്യക്തമാക്കി.
ബിഹാറില്‍ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 34 എണ്ണം ബിജെപിയും ജെഡിയുവും പങ്കിട്ടെടുക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഇരുകക്ഷികളും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 40ല്‍ ശേഷിക്കുന്ന ആറു സീറ്റുകള്‍ എല്‍ജെപി, ആര്‍എല്‍എസ്പി കക്ഷികള്‍ക്ക് നല്‍കുമെന്നാണ് അഭ്യൂഹം. 2014ല്‍ ബിജെപി 22 സീറ്റുകള്‍ നേടിയിരുന്നു. രാംവിലാസ് പാസ്വാന്റെ എല്‍ജെപി ഏഴു സീറ്റുകളില്‍ മല്‍സരിക്കുകയും ആറ് സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എല്‍എസ്പി മല്‍സരിച്ച മൂന്നു സീറ്റുകളിലും വിജയിച്ചു.
സംസ്ഥാനത്ത് ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളില്‍ മല്‍സരിക്കാന്‍ അമിത്ഷായും മുഖ്യമന്ത്രി നിതീഷ് കുമാറും തീരുമാനിച്ചിട്ടുണ്ട്. ഇതിനോട് യോജിച്ച് തന്റെ പാര്‍ട്ടി ആര്‍എല്‍എസ്പി ത്യാഗം സഹിച്ചേക്കുമെന്ന റിപോര്‍ട്ടുകള്‍ ബിഹാര്‍ എല്‍ജെപി അധ്യക്ഷന്‍ പശുപതി പരസ് തള്ളി. എന്‍ഡിഎയിലെ ബിഹാര്‍ ഘടകകക്ഷികളായ ബിജെപി, ജെഡിയു, എല്‍ജെപി, ആര്‍എല്‍എസ്പി പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ ഒന്നിച്ചിരിക്കാതെ സീറ്റ് വിഭജന ചര്‍ച്ച നടക്കില്ലെന്ന് പാസ്വാന്റെ ഇളയ സഹോദരന്‍ കൂടിയായ പരസ് പറഞ്ഞു.
എല്‍ജെപി ആറു സീറ്റില്‍ ജയിച്ചിട്ടുണ്ടെന്നും ഒരു സീറ്റില്‍ 7000 വോട്ടിനാണ് തോറ്റതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു സീറ്റില്‍ കുറഞ്ഞ് തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് ആര്‍എല്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി മാധവ് ആനന്ദും പറഞ്ഞു. ഇക്കാര്യം ബിജെപി ദേശീയ സെക്രട്ടറി ഭൂപേന്ദ്ര യാദവിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss