|    Mar 29 Wed, 2017 5:11 am
FLASH NEWS

ബിഹാര്‍: ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

Published : 12th October 2015 | Posted By: swapna en

bihar_poll
ബിഹാര്‍: ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യ നാലുമണിക്കൂറില്‍ പോളിങ് 20 ശതമാനമാണ്. വോട്ടെടുപ്പ് സമാധാനപരമാണ്.
49 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 10 ജില്ലകളിലായി നടക്കുന്ന വോട്ടെടുപ്പില്‍ 583 സ്ഥാനാര്‍ഥികള്‍ മാറ്റുരയ്ക്കും.

വോട്ടെടുപ്പ് കാലത്ത് ഏഴുമണിക്ക് തുടങ്ങി. വൈകീട്ട് അഞ്ചുമണിക്കാണ് മിക്ക മണ്ഡലങ്ങളിലും അവസാനിക്കുന്നത്. എന്നാല്‍, മാവോവാദികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ മൂന്നിനും നാലിനുമായിരിക്കും വോട്ടെടുപ്പ് അവസാനിക്കുക. സ്ഥാനാര്‍ഥികളില്‍ 50 പേര്‍ വനിതകളാണ്. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല മതനിരപേക്ഷ സഖ്യവും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും തമ്മിലാണ് പ്രധാന മല്‍സരം. സി.പി.ഐ. നേതൃത്വത്തിലുള്ള ഇടതുമുന്നണിയും മുലായംസിങ് യാദവിന്റെ നേതൃത്വത്തിലുള്ള മൂന്നാംമുന്നണിയും മല്‍സരരംഗത്തുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day