|    Sep 26 Wed, 2018 4:01 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബിസിസിഐ മാതൃകയില്‍ മറ്റിനങ്ങളിലും പരിഷ്‌കരണം വേണം

Published : 24th January 2017 | Posted By: fsq

 

ന്യുഡല്‍ഹി: ലോധകമ്മിറ്റി റിപ്പോര്‍ട്ടു പ്രകാരം ബിസിസിഐയില്‍ നടപ്പാക്കിയ പരിഷ്‌കാരത്തെ പോലെ മറ്റ് കായിക വിഭാഗങ്ങളിലും നടപ്പാക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി വിശദീകരണം തേടി. രാജ്യത്തെ 28 വ്യത്യസ്ത കായിക താരങ്ങളായിരുന്നു കോടതിയെ സമീപിച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍, സ്‌പോര്‍ട്‌സ് അതേറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് നോട്ടിസ് അയക്കാനും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2011ല്‍  നിലവില്‍ വന്ന ദേശിയ കായിക പരിഷ്‌കാര മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് രാജ്യത്തെ വിവിധ കായിക ബോര്‍ഡുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു. പ്രമുഖ കായികതാരങ്ങളായ അശോക് കുമാര്‍, ഭിഷാന്‍ സിങ് ബേദി, അശ്വിനി നാച്ചപ്പ, പ്രവീണ്‍ തിപ്‌സി എന്നിവരുള്‍പ്പെടെ 28 പേരാണ് കോടതിയെ സമീപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss