|    Aug 19 Sun, 2018 5:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിസിസിഐ ഭരണഘടനയ്ക്ക് സുപ്രിംകോടതി അംഗീകാരം നല്‍കി

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ഭരണഘടനയ്ക്ക് സുപ്രിംകോടതി ഭേദഗതികളോടെ അംഗീകാരം നല്‍കി. ഭേദഗതി അനുസരിച്ച് രണ്ടു വര്‍ഷം തുടര്‍ച്ചയായി ബിസിസിഐയിലോ, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിലോ ഭാരവാഹി ആവുന്നവര്‍ക്കു തുടര്‍ന്നു മല്‍സരിക്കാന്‍ വിലക്കുണ്ടാവും. ലോധ സമിതി അസോസിയേറ്റ് അംഗങ്ങളാക്കിയ റെയില്‍വേസ്, സര്‍വീസസ്, സര്‍വകലാശാലാ അസോസിയേഷനുകള്‍ എന്നിവയ്ക്കു മുഴുവന്‍ സമയ അംഗത്വം നല്‍കി.
മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മൂന്നു ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും വ്യത്യസ്തമായ വോട്ടവകാശം നല്‍കി.
ബിസിസിഐ ഭരണപരിഷ്‌കാരത്തിനായി ജസ്റ്റിസ് ആര്‍എം ലോധ സമിതി നല്‍കിയ മൂന്ന് സുപ്രധാന നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയാണ് അംഗീകാരം നല്‍കിയത്. ഒരു സംസ്ഥാനത്തിന് ഒരു വോട്ടെന്ന വ്യവസ്ഥ മാറ്റി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മൂന്ന് അസോസിയേഷനുകള്‍ക്കും വ്യത്യസ്ത വോട്ടവകാശം നല്‍കി. ഇതോടെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍, ബറോഡ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും പ്രത്യേകം വോട്ടവകാശം ലഭിച്ചു. 100 വര്‍ഷത്തില്‍ അധികം പഴക്കമുള്ള അസോസിയേഷനുകളാണിവ എന്നത് പരിഗണിച്ചാണ് നടപടി. ഒരു തവണ ഭാരവാഹിയായാല്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെ വീണ്ടും ഭാരവാഹിയാവാന്‍ കഴിയു എന്നതായിരുന്നു ലോധ സമിതിയുടെ മറ്റൊരു നിര്‍ദേശം.
ഇതും ഭേദദഗതി ചെയ്ത് ഇടവേളകളില്ലാതെ തുടര്‍ച്ചയായി രണ്ടു തവണ ഭാരവാഹിയാകാം എന്നാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ രണ്ട് വര്‍ഷം ഭാരവാഹി ആകുന്നവര്‍ക്ക് പിന്നെ മത്സരിക്കാന്‍ കഴിയില്ല. ഭേദഗതി വരുത്തിയ ഭരണഘടന ബിസിസിഐ നാലാഴ്ചയ്ക്കകം റെജിസ്റ്റര്‍ ചെയ്യണം. സംസ്ഥാന അസോസിയേഷനുകള്‍ തുടര്‍ന്നുള്ള 30 ദിവസത്തിനുള്ളില്‍ ഭരണഘടന അംഗീകരിക്കണം. ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉറപ്പ് വരുത്താന്‍ താത്കാലിക ഭരണസമിതിക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss