|    Jul 22 Sun, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബിസിസിഐ ജനറല്‍ മാനേജര്‍ ശ്രീധര്‍ രാജിവച്ചു

Published : 28th September 2017 | Posted By: fsq

 

മുംബൈ: ബിസിസിഐ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും ഡോ. എം വി ശ്രീധര്‍ രാജിവച്ചു. ബിസിസിഐയിലെ അഴിമതിയെത്തുടര്‍ന്ന് സുപ്രീകോടതി നിയമിച്ച ലോധകമ്മീഷന്റെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സിഒഎ)ക്കു മുമ്പാകെയാണ് ശ്രീധര്‍ രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് പരിഗണിച്ചതായും എന്നാല്‍ ഈ മാസം 30 വരെ തുടരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിഒഎ അധികൃതര്‍ അറിയിച്ചു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള മുന്‍ക്രിക്കറ്റ് താരമായ ശ്രീധര്‍ ആന്ധ്രാപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലൂടെയാണ് ബിസിസിഐയുടെ തലപ്പത്തേക്കെത്തുന്നത്. ശ്രീധറിന്റെ ഒഴിവില്‍ ബിസിസി ഐ ചീഫ് എക്‌സിക്യൂട്ടീവ് രാഹുല്‍ ജോഹ്രിക്കായിരിക്കും താല്‍ക്കാലിക ചുമതല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss