|    Jul 28 Fri, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ബിസിനസ് രംഗത്തെ ആശകളും ആശങ്കകളുമകറ്റാന്‍ വ്യവസായ കൂട്ടായ്മ- ബിസ്

Published : 12th November 2015 | Posted By: SMR

മഞ്ചേരി: വ്യവസായ വാണിജ്യ രംഗങ്ങളില്‍ സദാ സമയവും ചിന്തകളിലും വേവലാതികളിലുമകപ്പെട്ട സംരംഭകര്‍ക്ക് ബിസിനസ് രംഗത്തെ അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനായി വ്യവസായ കുട്ടായ്മ വരുന്നു. മലബാറിലെ ബിസിനസുകാരുടെ നേതൃത്വത്തിലുള്ള ഐഡിയാ ഫാക്ടറി സിസിഡിയാണ് ഈ അപൂര്‍വ പരിപാടിക്കു രൂപം കൊടുക്കുന്നത്. ഇതിന്റെ ആദ്യ പ്രോഗ്രാം ബിസ്-2015 മലബാര്‍ എന്റര്‍പ്രണോറിയല്‍ സമ്മിറ്റ് എന്ന പേരില്‍ നവംബര്‍ 30ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ തുടക്കം കുറിക്കും.
ഇതുവഴി സാമൂഹിക സാമ്പത്തിക പ്രതിബന്ധങ്ങളില്ലാതെ ഉന്നതങ്ങളിലെത്താന്‍ സഹായിക്കുകയാണ് ബിസിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാസര്‍ മഞ്ചേരി, ദ്വാരക ഉണ്ണി, മുസ്തഫ അല്‍ഹിജാസ്, പി കെ ഹാസിബ്, ജാഫര്‍ ചുറ്റുവട്ടം, അജീഷ് ലൈലാക്ക്, മുസ്തഫ നാഷനല്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ 9656820000, 9745914100, 9744750000 നമ്പരുകളില്‍ അറിയാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക