|    May 23 Tue, 2017 2:22 pm
FLASH NEWS

ബിഷു മാജിക്ക്; വിന്‍ഡീസ് തിരിച്ചടിക്കുന്നു

Published : 18th October 2016 | Posted By: SMR

ദുബയ്: വെസ്റ്റ്ന്‍ഡീസ്- പാകിസ്താന്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തിട്ടുണ്ട്. കളി തീരാന്‍ ഒരു ദിവസം ബാക്കി നി ല്‍ക്കെ എട്ട് വിക്കറ്റുകള്‍ കൈയിലുള്ള വെസ്റ്റ് ഇന്‍ഡീസിന് വിജയിക്കണമെങ്കില്‍ 241 റണ്‍സ് കൂടി വേണം.
വഴിത്തിരവുകള്‍ നിറഞ്ഞ മ ല്‍സരമായിരുന്നു ഈ  ടെസ്റ്റ്. ആദ്യം ബാറ്റ് ചെയ്ത പാക് ഉയ ര്‍ത്തിയ 579 എന്ന കൂറ്റന്‍ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരേ 357 റണ്‍സിന് വീണ വിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ 123 റണ്‍സിന് പാകിസ്താനെ കൂടാരംകയറ്റി തിരിച്ചുവന്നു.
വിന്‍ഡീസിന്റെ ദേവേന്ദ്ര ബിഷുവിന്റെ മാന്ത്രിക സ്പിന്നിനു മുന്നില്‍ പാക് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. വെറും 49 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റുകളാണ് ബിഷു കൊയ്ത ത്. ആദ്യ ഇന്നിങ്‌സില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ അസ്ഹര്‍ അലിയെ (2) റണ്‍സുമായി ഷനോ ന്‍ ഗബ്രിയേല്‍ മടക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നീട് ബൗളിങ് നിയന്ത്രണം ഏറ്റെടുത്ത ബിഷുവിനു മുന്നില്‍ എവിടെ ബാറ്റുവയ്ക്കണമെന്നറിയാതെ പേരുകേട്ട പാകിസ്താന്‍ ബാറ്റിങ് നിര പവലിയനിലേക്ക് ഘോഷയാത്ര നടത്തി. പാകിസ്താന്റെ ആറു താരങ്ങളാണ് രണ്ടക്കം കാണാതെ മടങ്ങിയത്.
ഓപണര്‍ സമി അസ്‌ലം(44) റണ്‍സെടുത്ത് ടോപ്‌സ്‌കോററായി. ഏകദിനങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടിയ ബാബര്‍ അഅ്‌സം(21), ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ്(15), മുഹമ്മദ് നവാസ്(0), മുഹമ്മദ് അമീര്‍ (1) എന്നിവരെ ബിഷു ക്ലീന്‍ബൗള്‍ഡ് ചെയ്തു.
ഒന്നാമിന്നിങ്‌സില്‍ ഡാരന്‍ ബ്രാവോയും (87) മര്‍ലോന്‍ സാമുവല്‍സും(76) നടത്തിയ ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിനെ 357 എന്ന മാന്യമായ സ്‌കോറിലെത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day