|    Aug 20 Mon, 2018 5:15 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബിഷപ് സ്വഭാവഹത്യ നടത്തുന്നുവെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

Published : 13th July 2018 | Posted By: kasim kzm

കോട്ടയം: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സ്വഭാവഹത്യ നടത്തുന്നുവെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരനായ ജലന്ധര്‍ രൂപതയിലെ വൈദികന്‍ രംഗത്തെത്തി. ഇതിലൂടെ തെറ്റുകള്‍ പുറത്തുവരാതിരിക്കാനാണ് ബിഷപ് ശ്രമിക്കുന്നതെന്നും വൈദികന്‍ മാധ്യമങ്ങളോട് പറഞ്ഞു.  കന്യാസ്ത്രീക്കെതിരേ ഒരു വീട്ടമ്മ നല്‍കിയ പരാതി ചൂണ്ടിക്കാട്ടി വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്നു സഹോദരന്‍ പറഞ്ഞു. 2016 നവംബറിലാണ് പരാതി കിട്ടിയത്. ഇതേത്തുടര്‍ന്ന് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍, രണ്ടു വര്‍ഷമായി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചിരുന്നു.
സ്വഭാവഹത്യ നടത്തി തെറ്റ് മൂടിവയ്ക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് പരാതി ചൂണ്ടിക്കാട്ടി സ്വയം ന്യായീകരിക്കാന്‍ ബിഷപ് ശ്രമിക്കുന്നതെന്നും വൈദികന്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss