|    Aug 17 Fri, 2018 7:03 am
Home   >  Todays Paper  >  Page 4  >  

ബിഷപ് മോശമായി പെരുമാറി; കന്യാസ്ത്രീ ഉജ്ജയിന്‍ ബിഷപ്പിന് അയച്ച കത്തും പുറത്ത്‌

Published : 9th August 2018 | Posted By: kasim kzm

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ തനിക്ക് പരാതി നല്‍കിയിട്ടില്ലെന്ന ഉജ്ജയിന്‍ ബിഷപ്പിന്റെ വാദവും പൊളിയുന്നു. ജലന്ധര്‍ ബിഷപ് നേരിട്ടും ഫോണിലൂടെയും മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയായ കന്യാസ്ത്രീ ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന് അയച്ച കത്ത് പുറത്തുവന്നു. ഇതോടെ അന്വേഷണസംഘത്തിന് തെറ്റായ വിവരങ്ങളാണ് ഉജ്ജയിന്‍ ബിഷപ് നല്‍കിയതെന്ന് വ്യക്തമായി. ജലന്ധര്‍ ബിഷപ്പില്‍നിന്ന് മാനസികപീഡനമുണ്ടായെന്ന് മാത്രമാണ് കന്യാസ്ത്രീ തനിക്ക് പരാതി നല്‍കിയതെന്നായിരുന്നു വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് ഉജ്ജയിന്‍ ബിഷപ് നല്‍കിയ മൊഴി.
ജലന്ധര്‍ ബിഷപ് തെറ്റായ ഉദ്ദേശ്യത്തോടെ നേരിട്ടും ഫോണിലൂടെയും പെരുമാറിയെന്ന്് 2017 ജൂലൈ 11ന് അയച്ച കത്തില്‍ കന്യാസ്ത്രീ പറയുന്നു. കന്യാസ്ത്രീകള്‍ക്ക് ജലന്ധര്‍ ബിഷപ് ലൈംഗികചുവയോടെയുള്ള സന്ദേശങ്ങള്‍ അയച്ചു. ബിഷപ്പില്‍നിന്നുണ്ടായ മോശം പെരുമാറ്റം മുഴുവന്‍ കത്തില്‍ വിവരിക്കാനാവാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പീഡനം സംബന്ധിച്ച് കന്യാസ്ത്രീ സഭയ്ക്ക് പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു തുടക്കംമുതല്‍ സഭാനേതൃത്വം സ്വീകരിച്ചിരുന്ന നിലപാട്. ‘
എന്നാല്‍, വത്തിക്കാന്‍ പ്രതിനിധി, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മദര്‍ ജനറാള്‍, പാലാ ബിഷപ് എന്നിവര്‍ക്ക് പരാതി നല്‍കിയതിന്റെ തെളിവുകള്‍ സഹിതം പുറത്തുവന്നതോടെ സഭാനേതൃത്വം വെട്ടിലാവുകയായിരുന്നു. സഭയ്ക്കുള്ളില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടാവാത്ത സാഹചര്യത്തിലാണ് പോലിസിനെ സമീപിക്കാന്‍ നിര്‍ബന്ധിതയായതെന്ന കന്യാസ്ത്രീയുടെ വാദങ്ങ ള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന തെളിവുകള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss