|    Nov 21 Wed, 2018 5:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിഷപ് കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്‍

Published : 14th August 2018 | Posted By: kasim kzm

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ 2014 മെയ് മുതല്‍ 2018 ജൂണ്‍ വരെ ലൈംഗികമായി പീഡിപ്പിച്ചെന്നു വെളിപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചു.
മതമേലധ്യക്ഷനെന്ന മേ ല്‍ക്കോയ്മ വച്ചു കന്യാസ്ത്രീയുടെ സമ്മതമില്ലാതെ കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ 20ാം നമ്പര്‍ ഗസ്റ്റ്‌റൂമില്‍ വച്ച് നിരന്തരം പീഡിപ്പിച്ചെന്നു വെളിപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ആണു ഹൈക്കോടതിയെ അറിയിച്ചത്. ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ ആവണമെന്നും ആവശ്യപ്പെട്ടു കേരള കത്തോലിക്ക് ചര്‍ച്ച് റിഫോമേഷന്‍ മൂവ്‌മെന്റ് (കെസിആര്‍എം) സമര്‍പ്പിച്ച ഹരജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
കുറവിലങ്ങാട് നടുകുന്നിലെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമില്‍ മദര്‍ സുപ്പീരിയര്‍ ആയിരുന്ന കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342, 376, 377 വകുപ്പുകള്‍ പ്രകാരം കുറവിലങ്ങാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതായി വിശദീകരണ പത്രിക പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ആരോപിക്കപ്പെടുന്ന ദിവസങ്ങളിലെല്ലാം ബിഷപ് സെന്റ് ഫ്രാന്‍സിസ് ഹോമില്‍ ഉണ്ടായിരുന്നു. ബിഷപ് ഇന്ത്യ വിടുന്നതു തടയാന്‍ കോട്ടയം ജില്ലാ പോലിസ് മേധാവി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. പീഡന വിവരം കന്യാസ്ത്രീ വെളിപ്പെടുത്തിയ പാലാ ബിഷപ്പിനെയും കുറവിലങ്ങാട്ടെ പുരോഹിതനെയും വിശദമായി ചോദ്യംചെയ്തു. കണ്ണൂരിലെ മിഷനറീസ് ഓഫ് ജീസസ് കോണ്‍വന്റിലെ അന്തേവാസികളുടെ മൊഴിയും ആശ്രമം വിട്ടുപോയ ഒരു കന്യാസ്ത്രീയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം 18ന് കര്‍ദിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്തി. കോണ്‍വന്റില്‍ വരാന്‍ ബിഷപ് ഫ്രാങ്കോ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. ഈ മാസം മൂന്നിനു കേസിലെ മുഖ്യസാക്ഷിയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തി. ഉജ്ജയിന്‍ രൂപതാ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മൊഴിയും രേഖപ്പെടുത്തിയതായി വിശദീകരണ പത്രിക പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss