|    Aug 15 Wed, 2018 12:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിഷപ്പിനെ പല തവണ മഠത്തില്‍ കൊണ്ടുപോയെന്ന് മൊഴി

Published : 1st August 2018 | Posted By: kasim kzm

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നിരവധി തവണ കോട്ടയം കുറവിലങ്ങാട് നാടുക്കുന്ന് മഠത്തില്‍ കൊണ്ടു പോയിട്ടുണ്ടെന്ന് കാര്‍ ഡ്രൈവര്‍ മൊഴി നല്‍കി.
ഫ്രാങ്കോ മുളയ്ക്കലിന്റെ സഹോദരന്‍ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ ഡ്രൈവര്‍ ഗൂഡല്ലൂര്‍ സ്വദേശിയായ നാസറിന്റെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്.
കേസില്‍ ബിഷപ്പിന്റെ സഹോദരനെയും പോലിസ് ചോദ്യം ചെയ്തു. 2014 മെയ് 5നാണ് ബിഷപ്പിനെ ആദ്യം മഠത്തില്‍ കൊണ്ടുപോയത്. പല പ്രാവശ്യം ബിഷപ്പുമൊത്ത് മഠത്തില്‍ താമസിച്ചിട്ടുണ്ട്. 2006 മുതല്‍ ബിഷപ്പിന്റെ സഹോദരന്റെ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്നും ഇയാള്‍ മൊഴി ന ല്‍കി. ബിഷപ്പിനെ കൊണ്ടുപോ കാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.
കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കന്യാസ്ത്രീ പരാതിയിലും രഹസ്യമൊഴിയിലും വ്യക്തമാക്കിയിരുന്നത്. ബിഷപ് മഠത്തിലെത്തിയതിന് കൂടുതല്‍ സ്ഥിരീകരണം ലഭിക്കുന്നതിനു വേണ്ടിയാണ് ഡ്രൈവറുടെ മൊഴി പോലിസ് രേഖപ്പെടുത്തിയത്.
അതേസമയം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച ജലന്ധറിലേക്ക് പോകാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. കന്യാസ്ത്രീക്കെതിരേ പരാതി യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴിയും രേഖപ്പെടുത്തും. അനുമതി ലഭിച്ചാല്‍ വത്തിക്കാന്‍ പ്രതിനിധിയുടെയും മൊഴി രേഖപ്പെടുത്തും. അന്വേഷണ പുരോഗതി വിലയിരുത്താനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കോട്ടയത്ത് എത്തുമെന്നാണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss