|    Nov 19 Mon, 2018 11:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബിഷപ്പിനെ ചോദ്യംചെയ്യാന്‍ പഞ്ചാബ് പോലിസിന്റെ സഹായം തേടി

Published : 7th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പഞ്ചാബ് പോലിസിന്റെ സഹായം തേടി. ദലിത് സംഘടനകള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദിനു ശേഷമായിരിക്കും ചോദ്യം ചെയ്യാന്‍ ഉചിതമെന്ന് ജലന്ധര്‍ പോലിസ് കമ്മീഷണര്‍ പി കെ സിന്‍ഹ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ സഭാതലത്തില്‍ നല്‍കിയ പരാതി സംബന്ധിച്ചു വ്യക്തത വരുത്താന്‍ തിങ്കളാഴ്ച മധ്യപ്രദേശിലെത്തിയ അന്വേഷണ സംഘം ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മൊഴി രേഖപ്പെടുത്തി. വത്തിക്കാന്‍ പ്രതിനിധിയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss