|    Aug 24 Thu, 2017 8:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിവേറജസ് ഔട്ട്‌ലെറ്റിനു സമീപം യുവാവ് കൊല്ലപ്പെട്ട നിലയില്‍

Published : 31st August 2016 | Posted By: SMR

നിലമ്പൂര്‍: ബിവേറജസ് ഔട്ട്‌ലെറ്റിനു സമീപം യുവാവിനെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ മഞ്ഞത്തൊടിക നസ്‌റത്തുല്ല എന്ന ചെറിയാപ്പു(34) ആണു മരിച്ചത്. തലക്കേറ്റമുറിവില്‍നിന്നു രക്തം വാര്‍ന്നു മരിച്ചനിലയില്‍ ചൊവ്വാഴ്ച രാവിലെ ടൈല്‍സ് ഷോപ്പിനുണ്ടാക്കിയ താല്‍ക്കാലിക ഷെഡില്‍ കിടക്കുകയായിരുന്നു. ഷെഡില്‍ പണിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ നിലമ്പൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. മദ്യപിച്ച് ഉണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത് എന്നാണു പ്രാഥമിക നിഗമനം. തലയ്ക്ക് ഇരുവശവും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
മര്‍ദിക്കാനുപയോഗിച്ചെന്നു കരുതുന്ന ഹോളോബ്രിക്കും സമീപത്തുണ്ടായിരുന്നു. മലപ്പുറത്തുനിന്നും പി അനൂപിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വി മിനിയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. നിലമ്പൂര്‍ സിഐ കെ എം ദേവസ്യ, എസ്‌ഐമാരായ മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക