|    Aug 23 Wed, 2017 3:18 pm
FLASH NEWS

ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ അഗ്നിബാധ

Published : 19th June 2017 | Posted By: fsq

 

കടുത്തുരുത്തി: ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അഗ്നിബാധ. ഒഴിവായത് വന്‍ അപകടം. ആയാംകുടി ആദിത്യപുരത്ത് ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവം. ബിവറേജ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലെ ടെറസില്‍ കൂട്ടിയിട്ട കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കാണ് തീപ്പിടിച്ചത്. സമീപവാസി വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും ബിവറേജ് ജീവനക്കാരെയും വിവരമറിയിച്ചു. ഈ സമയം തന്നെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം നടത്തി. കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പോലിസും എത്തി തീയണക്കുകയായിരുന്നു. അല്‍പ്പസമയത്തേക്ക് ഇവിടെ കച്ചവടം തടസ്സപ്പെട്ടു. മദ്യശാലയ്ക്ക് മുകളിലേക്ക് കയറിപ്പോവുന്ന വഴിയില്‍ ഗ്രില്ലു സ്ഥാപിച്ചിരുന്നെങ്കിലും പൂട്ടിയിരുന്നില്ല. മദ്യം വാങ്ങാന്‍ എത്തിയ ആരെങ്കിലും മുകളില്‍ കയറി പുകവലിച്ചതിനു ശേഷം സിഗരറ്റ് കുറ്റി ഇവിടേക്കു വലിച്ചെറിഞ്ഞു തീപിടിച്ചതാവാമെന്നാണു പ്രാഥമിക നിഗമനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക