|    May 27 Sat, 2017 5:32 pm
FLASH NEWS

ബിവറേജ് ഔട്ട്‌ലറ്റുകള്‍ക്ക് മുമ്പിലെ നീണ്ട നിര നാടിന് അപമാനം

Published : 17th August 2016 | Posted By: SMR

കോഴിക്കോട്: ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകള്‍ക്കു മുമ്പില്‍ വിദേശമദ്യം വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ട നിര സംസ്ഥാനത്തിന് അപമാനമാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനിരോധനത്തിനു ശേഷം കേരളത്തില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവെന്നാണ് കഴിഞ്ഞ രണ്ടുമാസമായി എക്‌സൈസ് വിഭാഗം നടത്തിയ റെയ്ഡുകളില്‍ നിന്നു മനസ്സിലാവുന്നത്. കേരളത്തിനു പുറത്തുനിന്നുള്ള അനധികൃത മദ്യക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചു. മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരി ഉപയോഗം കൂടിവരുകയും ചെയ്യുന്നു.
മദ്യനിരോധനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പ്രതിപക്ഷത്തിനു പോലും ഏകാഭിപ്രായമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. നിയമംകൊണ്ടല്ല ബോധവല്‍ക്കരണത്തിലൂടെയാണ് ഇതു സാധ്യമാക്കേണ്ടത്. വിദ്യാലയങ്ങള്‍ മുതല്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day