|    Oct 19 Fri, 2018 6:26 am
FLASH NEWS

ബിവറേജിന് അനുമതി നല്‍കിയത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published : 20th September 2017 | Posted By: fsq

 

കുന്നംകുളം: നഗരത്തില്‍ പുതിയ ബിവറേജിന് അനുമതി നല്‍കിയിത് സംമ്പന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. സെക്രട്ടറിയെ പുറത്താക്കണമെന്നും നടപടി വേണമെന്നുമായിരുന്നു പ്രതിപക്ഷാവശ്യം. എന്നാല്‍ നഗരസഭ ഭരണസമതിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ അസൂയ പൂണ്ടാണ് പ്രതിപക്ഷാംഗങ്ങള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്ന് ഭരണസമതി പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് യോഗം പിരിച്ചുവിട്ടു.യോഗം ആരംഭിച്ചയുടനെയുള്ള ശൂന്യവേളയിലാണ് ബിവറേജ് തര്‍ക്കം ആരംഭിച്ചത്. കോണ്‍ഗ്രസ്സ്, ആര്‍എം പി, ബിജെപിയിലെ ഔദ്യോഗിക വിഭാവം എന്നിവര്‍ ബിവറേജിനെതിരെ ആഞ്ഞടിച്ചപ്പോള്‍ സിപിഎം പ്രതിരോധം തീര്‍ക്കുകയും, വിമത കോണ്‍ഗ്രസ്സും, ബിജെപിയിലെ ഒരു വിഭാഗവും മൗനം പാലിച്ചുഅനധികൃത കെട്ടിടമാണെന്നറിഞ്ഞിട്ടും, 13 പേരടങ്ങുന്ന കൗണ്‍സിലര്‍മാര്‍ പരാതി നല്‍കിയിട്ടും, കളക്ടര്‍ നേരിട്ട് വിളിച്ചറിയിച്ചിട്ടും ഇത് വക വെക്കാതെ ലൈസന്‍സ് അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്നായിരുന്നു ആര്‍ എം പിയുടേയും, കോണ്‍ഗ്രസ്സിന്റേയും ആരോപണം.എന്നാല്‍ ലൈസന്‍സ് അനുവദിച്ചത് നിലനില്‍ക്കുന്ന നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണെന്നും, നഗരസഭ ഭരണസമതിയായ ഇടതുപക്ഷത്തിന്റെ മദ്യനയം തങ്ങള്‍ക്ക് സ്വീകാര്യമാണെന്നതിനാല്‍ ഇത് റദ്ധ്‌ചെയ്യില്ലെന്നും ഭരണസമതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss