|    Nov 19 Mon, 2018 6:14 am
FLASH NEWS

ബിവറേജസ് വിരുദ്ധ സമരത്തിന് ആവേശമായി സുധീരന്റെ സന്ദര്‍ശനം

Published : 20th March 2018 | Posted By: kasim kzm

മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 700 ദിവസത്തിലധികമായി സമരരംഗത്തുള്ള ആദിവാസി വീട്ടമ്മമാര്‍ക്ക് ആവേശമായി വി എം സുധീരന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. തിരുനെല്ലിയിലെ സ്വകാര്യ സന്ദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയാണ് സബ് കലക്ടര്‍ ഓഫിസിന് മുന്നിലെ സമരപ്പന്തലില്‍ സുധീരന്‍ ഇറങ്ങിയത്. തുടക്കം മുതല്‍ സമരരംഗത്തുള്ള വെള്ള സോമനില്‍ നിന്ന് അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കോളനികളില്‍ സംഭവിക്കുന്ന അകാല മരണങ്ങളും ആത്മഹത്യകളും സുധീരനുമായി അവര്‍ പങ്കുവച്ചു.
ഒരു സമൂഹത്തിന് വേണ്ടി സമരരംഗത്തുറച്ചു നില്‍ക്കുന്ന അമ്മമാരെ അദ്ദേഹം അഭിനന്ദിച്ചു. സമരത്തിന് പിന്തുണയും സഹായവും നല്‍കാന്‍ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുമെന്നും പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ എം ജി ബിജു, എക്കണ്ടി മൊയ്തൂട്ടി, സണ്ണി ചാലില്‍ സുധീരനൊപ്പമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss