|    May 29 Mon, 2017 6:04 am
FLASH NEWS

ബിവറേജസ് വിദേശമദ്യ വില്‍പ്പനശാല ജനവാസ മേഖലയിലേയ്ക്ക് മാറ്റിയ നടപടിക്ക് തിരിച്ചടി

Published : 2nd July 2016 | Posted By: SMR

പുനലൂര്‍: പട്ടണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് വിദേശമദ്യ വില്‍പ്പനശാല കലയനാട് ജനവാസ മേഖലയിലേയ്ക്ക് മാറ്റിയ നടപടിക്ക് തിരിച്ചടി. കലയനാട് വിദേശമദ്യ വില്‍പ്പനശാലയ്ക്ക് പ്രവര്‍ത്തന അനുമതി നല്‍കേണ്ടെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി ഉപരോധസമരം തുടര്‍ന്നതോടെ ഔട്ട്‌ലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ഔട്ട്‌ലറ്റ് ആരംഭിക്കുന്നത് മൂലം പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുണ്ടാവാത്ത വിധം പുനലൂര്‍ പട്ടണത്തിലോ സമീപപ്രദേശത്തോ സ്ഥലം കണ്ടെത്തി വിദേശമദ്യ വില്‍പ്പനശാല പ്രവര്‍ത്തനം ആരംഭിക്കാനാണ് ബിവറേജസ് കോര്‍പറേഷന്‍ ശ്രമിക്കുന്നത്. കലയനാട് റെയില്‍വെ അടിപ്പാതയ്ക്ക് അടുത്ത് റേഷന്‍കടയ്ക്ക് സമീപത്ത് മദ്യവില്‍പ്പനശാല ആരംഭിക്കാന്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍നിന്നും വിദേശമദ്യങ്ങള്‍ പുനലൂര്‍ പോസ്‌റ്റോഫീസ് ജങ്ഷനടുത്ത് നേരെത്ത ഔട്ട്‌ലറ്റ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തേയ്ക്ക് മാറ്റി സൂക്ഷിക്കാനും നീക്കം തുടങ്ങി. ബുധനാഴ്ച ഡിവൈഎഫ് ഐ പ്രവര്‍ത്തകരാണ് വിദേശമദ്യ വില്‍പ്പനശാലയ്ക്കു മുന്നില്‍ ഉപരോധസമരം ആരംഭിച്ചത്. സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്ഥാപനം തുറക്കാനായില്ല. വ്യാഴാഴ്ച രാവിലെ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും കുടുംബശ്രീയുടേയും പ്രവര്‍ത്തകര്‍ ഉപരോധസമരത്തിന് പിന്തുണയുമായി എത്തിയതോടെ സമരം കൂടുതല്‍ ശക്തമായി. സിപിഎം പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ ഉപരോധസമരം സിപിഎം പുനലൂര്‍ ഏരിയസെക്രട്ടറി എസ് ബിജു ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day