|    Feb 25 Sun, 2018 7:09 pm
FLASH NEWS

ബിവറേജസ് ചില്ലറ മദ്യവില്‍പനശാല പുല്ലൂറ്റിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ ജനകീയ പ്രതിഷേധം

Published : 9th January 2017 | Posted By: fsq

കൊടുങ്ങല്ലൂര്‍: നഗരത്തിലെ ബീവറേജസിന്റെ ചില്ലറ മദ്യവില്‍പനശാല പുല്ലൂറ്റിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം. പുല്ലൂറ്റ് ചാപ്പാറയിലേക്കോ നാരായണ മംഗലം കോഴിക്കുളങ്ങരയിലേക്കോ മദ്യശാല നീക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വടക്കെ നടയിലുള്ള ബിവറേജസിന്റെ കൊടുങ്ങല്ലൂരിലെ ചില്ലറ വില്‍പനശാല നീക്കി സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നത്. അതേസമയം ശൃംഗപുരത്തുള്ള മുസ്‌രിസ് അറൈവല്‍ സെന്ററിന് സമീപത്തേക്ക് മദ്യശാല മാറ്റും എന്നും അഭ്യൂഹമുണ്ട്. മൂന്നിടങ്ങളും ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളാണ്. ഇവിടെ മദ്യശാല വരുന്നതോടെ സൈ്വര്യ ജീവിതം താറുമാറാകുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ഇപ്പോള്‍ ബിവറേജസില്‍ നിന്ന് മദ്യം വാങ്ങി സമീപത്ത് തന്നെയിരുന്ന് മദ്യപിക്കുന്നു എന്ന വ്യാപക പരാതി നിലനില്‍ക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാല മാറ്റുന്നതോടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് തന്നെ ഭീഷണിയുയര്‍ത്തുന്ന സ്ഥിതി വിശേഷമുണ്ടാകും. പുല്ലൂറ്റ് വില്ലേജില്‍ എവിടെയും ചില്ലറ വില്‍പനശാല സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് മദ്യവിരുദ്ധ കര്‍മ്മസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യശാലക്കെതിരെ ഏതറ്റം വരെ സമരം ചെയ്യാനും മടിക്കില്ലെന്ന് കര്‍മസമിതി യോഗം പറഞ്ഞു. സി എസ് തിലകന്‍ അധ്യക്ഷത വഹിച്ചു. പി എന്‍ മോഹനന്‍ ,പി എ സുലൈമാന്‍ , എം ബി മുരളി, നൗഷാദ് ,സുനില മോഹനന്‍, കവിത മധു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss