|    Jan 17 Tue, 2017 6:30 am
FLASH NEWS

ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍

Published : 30th September 2016 | Posted By: Abbasali tf

പറവൂര്‍: ബിവറേജസ് കോര്‍പറേഷന്റെ പറവൂരിലെ തെക്കേനാലുവഴിയിലുള്ള ചില്ലറ വില്‍പനശാല കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പറവൂര്‍ പോലിസ് പിടികൂടി. കോട്ടുവള്ളി കൈതാരം പഴങ്ങാട്ടുവെളി മന്ത്രപീടികപറമ്പില്‍ മുഹമ്മദ് സഹീര്‍(30)നെയാണ് പോലിസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 23ന് പുലര്‍ച്ചെ മദ്യവില്‍പനശാലയുടെ പിന്‍ഭാഗത്തുള്ള ഭിത്തി തുരന്നാണ് പ്രതി പതിനൊന്ന് മദ്യക്കുപ്പികള്‍ ബാഗിലാക്കി കൊണ്ടുപോവുന്നതിന് തയ്യാറാക്കിവച്ചിരുന്നു. സമീപവാസികള്‍ ഒച്ച കേട്ട് എത്തിയതിനെ തുടര്‍ന്ന് ഇയാള്‍ മദ്യക്കുപ്പികള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വില്‍പനശാലയിലെ സേഫില്‍ പത്തരലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും ഇയാള്‍ ഉള്ളില്‍ കടന്നിരുന്നില്ല. ഓടി രക്ഷപ്പെടുന്നതിനിടയില്‍ സമീപത്തെ ബാര്‍ ഹോട്ടലിന്റെ സിസിടിവി കാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഓട്ടോറിക്ഷ ഓടിക്കുന്ന പ്രതി രണ്ട് പ്രാവശ്യം വിദേശത്ത് ജോലിക്കായി പോയിട്ടള്ള ആളാണെന്ന് എസ്‌ഐ ടി വി ഷിബു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതി ഉപേക്ഷിച്ചുപോയ ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് സഹീറിനെ കുറിച്ച് വിവരം കിട്ടിയത്. സംഭവത്തിനുശേഷം ഇയാള്‍ കണ്ണൂരിലേക്ക് കടന്നു. പിന്നീട് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചാണ് പ്രതിയെ പോലിസ് പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക