|    Dec 16 Sat, 2017 12:56 pm
FLASH NEWS

ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി കഴിച്ചവര്‍ക്കു വയറിളക്കവും ഛര്‍ദ്ദിയും

Published : 30th July 2016 | Posted By: SMR

കൊല്ലം:പുത്തൂരിനു സമീപം നെടുമണ്‍കാവിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും വിലകുറഞ്ഞ മദ്യം വാങ്ങി കഴിച്ചവര്‍ക്കു വയറിളക്കവും ഛര്‍ദ്ദിയുമെന്നു പരാതി ഉയര്‍ന്നു.
തൃശൂരില്‍ നിന്നുള്ള ഒരു ഡിസ്റ്റിലറിയുടെ മദ്യം കഴിച്ചവര്‍ക്കാണ് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതെന്നു പറയുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി അസുഖം ബാധിച്ചവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടിയിരുന്നു. അസുഖബാധിതരില്‍ പലരും നാണക്കേട് ഓര്‍ത്ത് വിവരം രഹസ്യമാക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ മദ്യം സ്‌റ്റോക്കില്ലെന്ന ബോര്‍ഡുവച്ചാണ് ഔട്ട്‌ലെറ്റ് ജീവനക്കാര്‍ സ്വകാര്യ ഡിസ്റ്റിലറിയുടെ മദ്യം വിറ്റഴിക്കുന്നത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു എക്‌സൈസ് സംഘം ഔട്ട്‌ലെറ്റില്‍ ഇന്നലെ പരിശോധന നടത്തി.
ഇതിനിടയില്‍ എക്‌സൈസ് സംഘം പരിശോധനക്കെത്തിയപ്പോള്‍ ദൃശ്യം പകര്‍ത്താനെത്തിയ വാര്‍ത്താ ചാനല്‍ പ്രവര്‍ത്തകരോടു തട്ടിക്കയറുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക