|    Sep 22 Fri, 2017 3:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിവറേജസ് ഔട്ട്‌ലെറ്റിലെ തൂപ്പുകാര്‍ക്ക് മണിക്കൂറിന് 40 രൂപ

Published : 8th July 2016 | Posted By: SMR

കൊച്ചി: സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റിലെ തൂപ്പുകാര്‍ക്ക് മണിക്കൂറിന് 40 രൂപവച്ച് നല്‍കാനുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
കഴിഞ്ഞ ആറുവര്‍ഷത്തെ കുടിശ്ശിക ഉള്‍പ്പെടെയുള്ള വേതനം നല്‍കാനും ഇക്കാര്യം ബിവറേജസ് കോര്‍പറേഷന്റെ ഓഫിസുകളിലും ഔട്ട്‌ലെറ്റുകളിലും പ്രദര്‍ശിപ്പിക്കാനും ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു. കോടികളുടെ വിറ്റുവരവ് നടത്തുന്ന ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ രണ്ടുമുതല്‍ മൂന്നു മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്ന തൂപ്പുജോലിക്കാര്‍ക്ക് 20 രൂപയാണ് ശമ്പളം നല്‍കിയിരുന്നത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക