|    Jul 22 Sun, 2018 9:58 pm
FLASH NEWS

ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും: മുനീര്‍ എംഎല്‍എ

Published : 8th September 2017 | Posted By: fsq

 

കുറ്റിക്കാട്ടൂര്‍: പുവ്വാട്ട്പറമ്പില്‍ ബിവറേജ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിംലീഗ് ടൗണ്‍ കമ്മിറ്റി നടത്തിയ ഇരുത്തസമരം സമാപിച്ചു. മദ്യം വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീര്‍ വ്യക്തമാക്കി. കേരള ജനത ഭരണമേല്‍പ്പിച്ചത് മദ്യമുതലാളിമാരെയാണ് എന്ന് തോന്നുന്ന തരത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. മദ്യവ്യാപനം തടയുമെന്നും പൂട്ടിയബാറുകള്‍ തുറക്കില്ലെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയവര്‍ നേര്‍ വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ജനം തെരുവിലിറങ്ങേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.സമാപന സമ്മേളനം എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് കെ.മൂസ്സ മൗലവി ,പി ടി യാസര്‍ അറഫാത്ത്, കെ.ജാഫര്‍ സാദിഖ് , കെ പി ജലീല്‍, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട്് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡിസിസി പ്രസിഡണ്ട് അഡ്വ.ടി.സിദ്ധീഖ്,  എം എ റസാഖ് മാസ്റ്റര്‍, ഫാദര്‍ ജെയ്‌സണ്‍ കളത്തില്‍പറമ്പ്, നൗഷാദ് മണ്ണിശ്ശേരി, കെ എം എ റഷീദ്,  എം ബാബുമോന്‍, ഒ എം നൗഷാദ്, കുഞ്ഞിമരക്കാര്‍, ആര്‍ വി ജാഫര്‍, യു ഗഫൂര്‍,   സി മാധവദാസ്, ഒ ഹുസൈന്‍, എം സി സൈനുദ്ദീന്‍, കെ പി അബ്ദുറഹിമാന്‍, വൈ പി അഹമ്മദ് ഹാജി, കെ അബ്ദുറഹിമാന്‍, സി അബ്ദുറഹിമാന്‍, പി കെ ഷറഫുദ്ദീന്‍, അനീഷ് പാലാട്ട്, മജീദ് ആണോറ, ടി എം ശിഹാബുദ്ദീന്‍  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss