|    Mar 24 Fri, 2017 12:00 am
FLASH NEWS

ബിവറേജസ് ഔട്ട്‌ലെറ്റിനെതിരായ സമരംപൊതുസമൂഹം ഏറ്റെടുക്കണം

Published : 1st August 2016 | Posted By: SMR

മാനന്തവാടി: 185 ദിവസം പിന്നിട്ട വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജസ് ഔട്ട്‌ലറ്റിനെതിരായ സമരം പൊതുസമൂഹം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചതായി മാനന്തവാടിയില്‍ സംഘടിപ്പിച്ച പൊതുസംവാദത്തില്‍ അഭിപ്രായം. സമരങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന വിഷയത്തില്‍ പഴശ്ശിരാജ ഗ്രന്ഥാലയം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും ആദിവാസി അമ്മമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രതിനിധികള്‍ സംവാദത്തില്‍ നിന്ന് വിട്ടുനിന്നു. തങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഒരിക്കല്‍ പോലും സമരപ്പന്തല്‍ സന്ദര്‍ശിക്കാത്തവരാണെന്നും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അതു തെളിയിക്കാന്‍ തയ്യാറാവണമെന്നും സമരനായിക വെള്ള ആവശ്യപ്പെട്ടു.
കോളനികളില്‍ സ്വസ്ഥമായി അന്തിയുറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ വരുംതലമുറയെ ഓര്‍ത്ത് സമരത്തിനിറങ്ങിയവരാണ് തങ്ങളെന്ന് അവര്‍ പറഞ്ഞു. സമരത്തെ അനുകൂലിക്കേണ്ടതിനു പകരം ആക്ഷേപിക്കുന്നവര്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ നേര്‍ക്കാഴ്ചകള്‍ക്കായി കോളനികള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാവണമെന്നും വെള്ള ആവശ്യപ്പെട്ടു. മദ്യനിരോധനത്തോട് യോജിപ്പില്ലെങ്കിലും ആദിവാസി അമ്മമാരുടെ സമരത്തിന് എല്ലാ പിന്തുണയുമുണ്ടാവുമെന്ന് സിപിഐ പ്രതിനിധി ഇ ജെ ബാബു പറഞ്ഞു. സംവാദത്തില്‍ പങ്കടുത്ത സി കുഞ്ഞബ്ദുല്ല (മുസ്‌ലിം ലീഗ്), എം ജി ബിജു (കോണ്‍ഗ്രസ്), പി സുരേഷ് ബാബു (ശാസ്ത്ര സാഹിത്യ പരിഷത്ത്), അജി കൊളോണിയ (ആം ആദ്മി പാര്‍ട്ടി), അബ്ദുല്ല പള്ളിയാല്‍ (മാനന്തവാടി പ്രസ്‌ക്ലബ്ബ്) എന്നിവരും സമരത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എ അജയകുമാര്‍ മോഡറേറ്ററായിരുന്നു. കെ ആര്‍ പ്രദീഷ്, അജയകുമാര്‍ സംസാരിച്ചു.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക