|    Jun 21 Thu, 2018 9:45 pm
FLASH NEWS

ബിവറേജസ്് ഔട്ട്‌ലെറ്റ്്് സ്ഥാപിക്കാനുള്ള നീക്കം;പ്രതിഷേധവുമായി വീണ്ടും നാട്ടുകാര്‍

Published : 16th January 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്:ബിവ്‌റേജസ്സ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് കാഞ്ഞിരപ്പുഴയിലേക്ക് മാറ്റാനുള്ള പ്രതിഷേധവുമായി വീണ്ടും നാട്ടുകാര്‍ .ജനം സംഘടിച്ച് എത്തിയതോടെ കാഞ്ഞിരപ്പുഴ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഔട്ട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് പറയുന്ന കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തി.സംഭവത്തെത്തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് കുറച്ച് നേരം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലിസ് സ്‌റ്റേഷനിലെത്തി പ്രതിഷേധം അറിയിച്ചു. ഒമ്പത് മണിയോടെ ആരംഭിച്ച പ്രതിഷേധം ഉച്ചക്ക് ഒരു മണിയോടെ ആണ് അവസാനിപ്പിച്ചത്. എന്നാല്‍ തച്ചംമ്പാറയിലെ ഔട്ട് ലെറ്റ് കാഞ്ഞിരപ്പുഴയിലേക്ക് മാറ്റാന്‍ നിലവില്‍ നടപടികള്‍ ഒന്നും എടുത്തിട്ടില്ലെന്ന് ബിവറേജ് അധിക്യതര്‍ അറിയിച്ചു.കാഞ്ഞിരപ്പുഴയില്‍ ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതില്‍ പോലിസിനും എതിര്‍പ്പുണ്ട്. മണ്ണാര്‍ക്കാട് നിന്ന് കാഞ്ഞിരപ്പുഴയില്‍ എത്തിച്ചേരാന്‍ അര മണിക്കൂര്‍ യാത്രയുണ്ട് ഇതാണ് പോലിസിന്റെ എതിര്‍പ്പിന്റെ കാരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss