|    Jan 21 Sat, 2017 3:43 am
FLASH NEWS

ബിവറേജസില്‍ മദ്യം വാങ്ങാനെത്തിയ യുവാക്കള്‍ ഏറ്റുമുട്ടി; മൂന്നുപേര്‍ പിടിയില്‍

Published : 19th October 2016 | Posted By: Abbasali tf

പത്തനംതിട്ട: കണ്ണങ്കര ബിവറേജസില്‍ മദ്യം വാങ്ങാനെത്തയ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട വഞ്ചികപൊയ്ക ചാഞ്ഞപ്ലാവിലയില്‍ സഞ്ജയ് (21),  നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ അഖില്‍ (19), കുലശേഖരപേട്ടയില്‍ കുപ്ലി വീട്ടില്‍ മുത്തുകുമാര്‍ (19) എന്നിവരാണ് അറസ്റ്റിലായത്.  ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കുതര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു. സംഭത്തെ തുടര്‍ന്ന് സമീപത്തെ ഹോട്ടലിന്റെ ഗ്ലാസും പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുമ്പിലെ ഗ്ലാസും തകര്‍ന്നു. മൂവാറ്റുപുഴ സ്വദേശിയുടെ കാറിന്റെ ഗ്ലാസാണ് തകര്‍ത്തത്. ഇയാളും പോലിസില്‍ പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക