|    Sep 20 Thu, 2018 10:03 am
FLASH NEWS

ബില്‍ അടച്ചില്ല ; നഗരസഭ ഒാഫിസിലെ വൈദ്യുതി ബന്ധം വിഛേദിച്ചു

Published : 26th May 2017 | Posted By: fsq

 

മട്ടാഞ്ചേരി: വൈദ്യുതി വിഛേദിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞിട്ടും ബില്‍ അടക്കാന്‍ വൈകിയതോടെ   നഗരസഭയുടെ മട്ടാഞ്ചേരി സോണല്‍ ഓഫിസിലെ ഫ്യൂസ് ഊരി. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ സോണല്‍ ഓഫിസിലെത്തിയ പൊതുജനങ്ങള്‍ വലഞ്ഞു.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വൈദ്യുതി ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തി വൈദ്യുതി ബന്ധം വിഛേദിച്ചത്. ഇതോടെ കടുത്ത ചൂടില്‍ ഓഫിസിനകത്ത് ഇരിക്കാനാവാതെ നഗരസഭാ ജീവനക്കാര്‍ പുറത്തേക്കിറങ്ങി . തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തി കാത്ത് നില്‍ക്കുകയായിരുന്ന പൊതുജനത്തിന് മടങ്ങേണ്ടി വന്നു.മട്ടാഞ്ചേരി സോണല്‍ ഓഫിസില്‍ നിന്നും വൈദ്യുതി ബില്‍ ലഭിച്ചയുടന്‍ തന്നെ ബില്‍ എറണാകുളത്തെ അക്കൗണ്ട് സെക്ഷനിലേക്ക് അയച്ചതായാണ് ജീവനക്കാര്‍ പറയുന്നത്. അക്കൗണ്ട് സെക്ഷനില്‍ നിന്നും ബില്‍ അടക്കാന്‍ താമസിച്ചതാണ് വിനയായത്.വൈദ്യുതി വിഛേദിക്കപ്പെട്ട വിവരം അറിഞ്ഞതോടെ ഉച്ചയ്്ക്ക് ബില്‍തുക നഗരസഭാധികൃതര്‍ അടച്ചതായാണ് പറയുന്നത്. ഇന്നു രാവിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നാണ് അറിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss