|    Mar 23 Thu, 2017 8:00 am
FLASH NEWS

ബിലാല്‍ കായേദിന് ഐക്യദാര്‍ഢ്യം; ഫലസ്തീന്‍ തടവുകാര്‍ നിരാഹാരം തുടങ്ങി

Published : 3rd August 2016 | Posted By: SMR

ജറുസലേം: പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പിഎഫ്എല്‍പി) പ്രവര്‍ത്തകന്‍ ബിലാല്‍ കായേദിന്(35) ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്രായേലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ നിരാഹാരസമരം ആരംഭിച്ചു. ജയിലില്‍ നിരാഹാര സമരം നടത്തുകയായിരുന്ന കായേദിനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
കുറ്റപത്രമോ വിചാരണയോ ഇല്ലാതെ 14 വര്‍ഷത്തിലധികം തന്നെ തടവിലിട്ടതിനെതിരേ കായേദ് നടത്തിയ നിരാഹാര സമരം 37 ദിവസമായ ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കുമാറ്റിയത്. പിഎഫ്എല്‍പിയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 2001 മുതല്‍ ജയിലില്‍ കഴിയുന്ന കായേദ് കഴിഞ്ഞമാസം 15നാണ് സമരം ആരംഭിച്ചത്. ഭരണപരമായ തടങ്കല്‍ പ്രകാരമാണ് കായേദിനെ തടവിലിട്ടിരിക്കുന്നതെന്നും കുറ്റപത്രമോ വിചാരണയോ ഇല്ലാതെ നിരവധി ഫലസ്തീന്‍കാരെ ഇസ്രായേല്‍ ജയിലിലടയ്ക്കുന്നുണ്ടെന്നും നിയമോപദേശ സംഘടനയായ അദ്ദമീര്‍ പ്രിസണര്‍ സപോര്‍ട്ട് നെറ്റ്‌വര്‍ക്കിലെ ലയിത് അബു സഈദ് പറഞ്ഞു. അയല്‍രാജ്യമായ ജോര്‍ദാനിലേക്കു നാടുകടത്താന്‍ തയ്യാറാണെങ്കില്‍ മോചിപ്പിക്കാമെന്ന് ഇസ്രായേലി ജയിലധികൃതര്‍ അറിയിച്ചിരുന്നെങ്കിലും അത് കായേദ് അംഗീകരിച്ചിരുന്നില്ല.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇസ്രായേലി സൈനികര്‍ അദ്ദേഹത്തെ 24 മണിക്കൂറും നിരീക്ഷിക്കുകയാണെന്ന് അഭിഭാഷകയായ ഫാറാ ബയാദ്‌സി അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് ജയിലധികൃതര്‍ അനുമതി നല്‍കുന്നില്ലെന്നും ബയാദ്‌സി പറഞ്ഞു.

(Visited 37 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക