|    Mar 26 Sun, 2017 7:05 am
FLASH NEWS

ബിലാല്‍ കായിദ് നിരാഹാരം അവസാനിപ്പിച്ചു

Published : 26th August 2016 | Posted By: SMR

തെല്‍അവീവ്: ഇസ്രായേല്‍ തടവില്‍ കഴിയുന്ന ഫലസ്തീനി ബിലാല്‍ കായിദ് (35) നിരാഹാരം അവസാനിപ്പിച്ചു. 71 ദിവസം നീണ്ട നിരാഹാരത്തിനു ശേഷം ബുധനാഴ്ചയാണു സമരം അവസാനിപ്പിച്ചത്. വിചാരണകൂടാതെ തടവിലാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു നിരാഹാരം. ആറു മാസത്തെ തടവുകാലാവധി ദീര്‍ഘിപ്പിക്കില്ലെന്ന് ഇസ്രായേല്‍ അധികൃതര്‍ ഉറപ്പുനല്‍കിയതിനാലാണു സഹോദരന്‍ സമരം അവസാനിപ്പിച്ചതെന്ന് വെസ്റ്റ്ബാങ്കിലെ നബ്‌ലസില്‍ കഴിയുന്ന സഹോദരി സുഹ കായിദ് അറിയിച്ചു. ഇക്കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫറാഹ് ബയാദ്‌സിയും സ്ഥിരീകരിച്ചി
ട്ടുണ്ട്.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക